പയ്യന്നൂർ: പയ്യന്നൂരിൽ വീടിന് തീപിടിച്ച് ഫ്രിഡ്ജും ടെലിവിഷനും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ചിന്മയ സ്കൂളിന് സമീപം ദേവി നിവാസിൽ ഷമീന്ദ്രന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി ഏഴോടെ തീപിടിത്തമുണ്ടായത്.
വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ടെലിവിഷനിലാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ടിവി, ഫ്രിഡ്ജ്, അനുബന്ധ ഉപകരണങ്ങൾ, സമീപത്തുണ്ടായിരുന്ന കിടക്ക എന്നിവ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തി അണച്ചത്.


