പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണവത്ത് രണ്ടിടങ്ങളിൽ റോഡിൽ സ്ഫോടനം; സ്റ്റീൽ ബോംബെന്ന് പ്രാഥമിക നിഗമനം, പോലീസ് അന്വേഷണം ഊർജിതം

 



കണ്ണവം: കണ്ണവം മേഖലയിൽ രണ്ടിടങ്ങളിലായി ശക്തമായ സ്ഫോടനം. കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനങ്ങൾ ഉണ്ടായത്. ജനവാസ മേഖലയ്ക്ക് സമീപമുണ്ടായ സ്ഫോടനങ്ങൾ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.

സംഭവമറിഞ്ഞ് കണ്ണവം പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബുകളാണെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ ബോംബ് ഉപേക്ഷിച്ചതാണോ അതോ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.