പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂർ ഉളിക്കലിൽ ചുഴലിക്കാറ്റ്; വയത്തൂർ യുപി സ്കൂളിന്റെ മേൽക്കൂര പറന്നുപോയി, മൂന്ന് കാറുകൾക്ക് നാശനഷ്ടം

 



 ഉളിക്കൽ : കണ്ണൂർ ഉളിക്കൽ ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് വയത്തൂർ യുപി സ്കൂളിന്റെ ആർച്ച് രൂപത്തിലുള്ള മേൽക്കൂര പറന്നുപോയത്.

പറന്നുപോയ മേൽക്കൂര സ്കൂളിന് പിന്നിലെ കെട്ടിടത്തിന് മുകളിൽ പതിച്ചു. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾക്കും വലിയ നാശനഷ്ടമുണ്ടായി. കാറ്റിന്റെ ശക്തി കണക്കിലെടുക്കുമ്പോൾ ആളപായമില്ലാത്തത് വലിയ ദുരന്തം ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു.

ഏകദേശം 15 വർഷം മുൻപ് നിർമ്മിച്ച സ്കൂളിന്റെ ആർച്ച് മേൽക്കൂരയാണ് കാറ്റിൽ പറന്നുപോയത്. മേൽക്കൂര കെട്ടിടത്തിന് മുകളിൽ പതിച്ചതിന് പിന്നാലെ വാഹനങ്ങൾ അതിനടിയിൽ കുടുങ്ങിയിരുന്നു. പിന്നീട് സ്ഥലത്തെത്തിയവർ വാഹനങ്ങൾ മേൽക്കൂരയ്ക്കടിയിൽ നിന്ന് മാറ്റി.

കാറുകൾക്കും കെട്ടിടത്തിനുമായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.

ഇരിട്ടി മേഖലയിലും മലയോരത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ കാറ്റ് വീശിയതായി റിപ്പോർട്ടുണ്ട്. വിവിധയിടങ്ങളിൽ ചുഴലിക്കാറ്റിനെ തുടർന്ന് പലവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.