തലശേരി സ്വദേശിയായ വിദ്യാർത്ഥി കർണാടകയില്‍ കുഴഞ്ഞുവീണു മരിച്ചു. പാനൂർ ചമ്പാട് സ്വദേശി തയ്യുള്ളതില്‍ ഹസൻ-നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലൻ ഷദാൻ (19) ആണ് മരിച്ചത്.
കർണാടക മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്.കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാനൂർ ചമ്പാട് സ്വദേശിയായ പിതാവ് ഹസൻ മാണ്ഡ്യ ടൗണില്‍ റസ്റ്റോറന്റ് നടത്തിവരികയായിരുന്നു. ഷിറാനയാണ് പരേതനായ ഫഹദിന്റെ സഹോദരി.മൃതദേഹം മാണ്ഡ്യ-മൈസൂരു എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. തുടർന്ന് പൊന്ന്യം പാലം പുഴക്കല്‍ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കം നടത്തി


