പയ്യന്നൂർ:മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണ്ണവും പണവും കൊള്ളയടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാനന്തേരി, ചിറ്റാരിപ്പറമ്പ് ശോഭന നിവാസിൽ ടി. സുസ്മിതി (36)നെയാണ് പയ്യന്നൂർ ഡിവൈ. എസ്.പി സി കെ മണിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇതോടെ കൊള്ള കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ജൂൺ ഒന്നിന് രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. മഹാരാഷ്ട്ര സ്വദേശി കുമാറും കുടുംബവും സഞ്ചരിച്ച കാർ പയ്യന്നൂർ, പെരുമ്പയിൽ വച്ച് തട്ടിയെടുത്താണ് സ്വർണ്ണവും പണവും കൊള്ളടിച്ചത്.തമിഴ്‌നാട്, ഈറോഡിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ റൂറൽ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളാണ് പിടികൂടിയത്.


