കോഴിക്കോട്: പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ പിടിയില്‍.കുറ്റിക്കാട്ടൂർ വയല്‍ക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. അച്ഛൻ നാലുമാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. മദ്യലഹരിയിലാണ് ഇയാള്‍ കുഞ്ഞിനെ ഇയാള്‍ മർദിച്ചു കൊലപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. ഇത് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തില്‍ സൂചന ലഭിച്ചിരുന്നു. പിന്നാലെ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. മകള്‍ തുടർച്ചയായി കരഞ്ഞത് മദ്യാസക്തിയിലായിരുന്ന ഷിജിന് ഇഷ്ടമായില്ല. ഇതേ തുടന്നായിരുന്നു മർദനവും കൊലപാതകവും.


