പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ് ഒന്നരവയസ്സുകാരൻ മരിച്ചു

 


 നാദാപുരം വളയത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ് ഒന്നരവയസ്സുകാരൻ മരിച്ചു.

 വളയം കുനിങ്ങേൻ്റെവിട ജിതിൻ-ബിജിഷ ദമ്പതികളുടെ ഇളയ മകൻ യാവിൻ യുവിക് ആണ് മരിച്ചത്.

മുറ്റത്ത് വീണതിനെ തുടർന്ന് കരഞ്ഞ കുട്ടി പിന്നീട് മയങ്ങിപോവുകയായിരുന്നു. കുട്ടി ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ച് നോക്കിയെങ്കിലും അബോധാവസ്ഥയിൽ തുടരുകയായിരുന്നു.

ഉടനെ വളയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: അത്വിക്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.