പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ആകാശത്ത് വിമാനത്തിന്റെ വട്ടമിട്ടു പറക്കൽ:ജനവാസ കേന്ദ്രങ്ങളിൽ ആകാംക്ഷ

  


ആലക്കോട്, കരുവഞ്ചാൽ, വെള്ളാട് മേഖലകളിൽ ജനവാസ കേന്ദ്രങ്ങൾക്ക് മുകളിലൂടെ ചെറിയ വിമാനം പലതവണ താഴ്ന്നു പറന്നതിലെ ആകാംക്ഷയ്ക്ക് വിരാമം. ഭൂമിക്കടിയിലുള്ള ഖനിജങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി നടത്തുന്ന മൾട്ടി-സെൻസർ വ്യോമ സർവേയുടെ ഭാഗമായാണ് വിമാനം ഇത്തരത്തിൽ താഴ്ന്നു പറക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പ് വന്നു.മാപ്പുകൾ കാണുക

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന ഒറ്റ എൻജിനുള്ള 'Cessna Caravan 208B Turbo Prop' വിമാനമാണ് സർവേയ്ക്കായി ഉപയോഗിക്കുന്നത്. ഒക്ടോബർ 05 മുതൽ നവംബർ വരെ നീളുന്ന ഈ ദൗത്യത്തിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും കർണാടകയിലെ ദക്ഷിണ കന്നഡയിലും വിമാനം ഭൗമോപരിതലത്തോട് ചേർന്ന് വളരെ താഴ്ന്നു പറക്കും.

ശക്തമായ ശബ്ദത്തോടെ ഏതാനും മിനിറ്റുകളുടെ ഇടവേളയിൽ മൂന്ന് തവണ വിമാനം ഒരേ റൂട്ടിലൂടെ താഴ്ന്നുപോയത് മലയോരവാസികളിൽ വലിയ കൗതുകവും ആശയക്കുഴപ്പവും ഉണ്ടാക്കിയിരുന്നു. കൃത്യമായ സെൻസർ റീഡിങ് ലഭിക്കുന്നതിനാണ് വിമാനം ഇത്രയും താഴ്ന്ന് ഒരേ ഭാഗത്ത് പലതവണ പറക്കുന്നത്. അതിനാൽ ജനങ്ങൾ തെറ്റിദ്ധരിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.