ഇരിട്ടി: പടിയൂർ പൂവം ജംഗ്ഷനിൽ ചെങ്കൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ഉളിക്കൽ പുറവയൽ സ്വദേശി ഷാജിയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷാജിയെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം.


