പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

നടാൽ വാഹനാ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണ ചികിത്സയിലിരിക്കെ മരിച്ചു

 



കണ്ണൂർ: നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും ( 39) മരണമടഞ്ഞു. കാർ സ്‌കൂട്ടറിന് പുറകിൽ ഇടിച്ചുണ്ടായ  അപകടത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചാലാട് സ്വദേശി ശിവത്തിൽ അനൂപും മരിച്ചിരുന്നു.

ഇരുവരും മാഹി സെൻ്റ് തെരേസാസ് ദേവാലയ തിരുനാൾ ആഘോഷം ചിത്രീകരിക്കാൻ പോകവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷബീർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഷബീറിൻ്റെ ചികിത്സയ്ക്കായി നാട്ടുകാർ സുമനസുകളുടെ സഹായം തേടിയിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.