പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ സ്ത്രീ വാഹനം ഇടിച്ച് മരിച്ചു

 

 


കണ്ണൂർ: പഴയങ്ങാടി പിലാത്തറ കെഎസ്ടിപി റോഡിൽ അടുത്തിലയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ അജ്ഞാത വാഹനം ഇടിച്ച് മരണപ്പെട്ടു.

ഇന്ന് പുലർച്ചെ നടന്ന അപകടത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. പ്രഭാത സവാരിക്കായി റോഡിലൂടെ നടന്നു പോകുകയായിരുന്ന അടുത്തില സ്വദേശിനിയായ സുലോചന(52)യാണ് മരണപ്പെട്ടത് . അമിത വേഗതയിൽ വന്ന അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ഇടിച്ച വാഹനം നിർത്താത സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു എന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തിന് കാരണമായ വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ പഴയങ്ങാടി പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.