പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

തളിപ്പറമ്പിൽ സീബ്രാലൈൻ കടക്കവെ യുവതിയെ അമിതവേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ച് വലിച്ചിഴച്ചു; ഗുരുതര പരിക്ക്

 

 



തളിപ്പറമ്പ്: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ അമിതവേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡിലേക്ക് വീണ യുവതിയെ സ്കൂട്ടർ മീറ്ററുകളോളം മുന്നോട്ട് വലിച്ചിഴച്ചുകൊണ്ടുപോയി.

കാൽനടയാത്രക്കാർക്കായി അടയാളപ്പെടുത്തിയ സീബ്രാലൈനിലൂടെ ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. അമിതവേഗതയിൽ പാഞ്ഞെത്തിയ സ്കൂട്ടർ യാതൊരു നിയന്ത്രണവുമില്ലാതെ യുവതിയെ നേരിട്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്നാണ് റോഡിൽ വീണുകിടന്ന യുവതിയെ ഉടൻതന്നെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.