പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

വീടിനു മുകളിൽ കുഴൽ കിണർ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർ മരിച്ചു

 



കാസർകോട്: വെള്ളരിക്കുണ്ട്, വെസ്റ്റ് എളേരി, വരക്കാട്ട് കുഴൽ കിണർ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. 

മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്‌ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു. ജെയ്‌സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. വരക്കാട് ബാങ്കിന് സമീപത്തെ വലിയ ഇറക്കത്തിലാണ് അപകടം ഉണ്ടായത്. ഇറക്കത്തിൽ വച്ച് ട്രാക്ടർ നിയന്ത്രണം തെറ്റി സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. 

അപകടത്തിൻ്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു. അപ്പോഴേയ്ക്കും രണ്ടു പേരും മരിച്ചിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് അപകടം ഉണ്ടായ സ്ഥലത്ത് നേരത്തെയും നാലു വലിയ അപകടങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.