പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം

  


പഴയങ്ങാടി: എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ് ബസ്സ്റ്റോപ്പിൽ നിർത്തിയിട്ടപ്പോഴാണ് പിറകിൽ നിന്ന് വന്ന ടാങ്കർ ലോറി ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗം ഭാഗികമായി തകർന്നു. ലോറിയുടെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ബസ് സ്റ്റോപ്പിൽ നിർത്തിയ സമയത്തായിരുന്നു അപകടം എന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ബസിനുള്ളിലെ യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.