പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പഴയങ്ങാടി ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്ററിൽ പഠനസെമിനാർ സംഘടിപ്പിച്ചു

 


മനസംഘർഷങ്ങൾ കുറച്ചാൽ പരമാവധിരോഗങ്ങളിൽ നിന്നും മുക്തി നേടാമെന്നും മനസും ശരീരവും പരസ്പര സഹകാരികളാണെന്നും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പഴയങ്ങാടി ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്ററിൽ സംഘടിപ്പിച്ച പഠനസെമിനാർ അഭിപ്രായപ്പെട്ടു. ശാസ്ത്ര കൗൺസലിംഗ് ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച സെമിനാർ മുൻ ഫോക് ലോർ അക്കാദമി ചെയർമാനും സാംസ്കാരിക പ്രഭാഷകനും  ശാസ്ത്രഉപദേശക സമിതി ചെയർമാനുമായ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

മനസ്സുനന്നാവട്ടെ എന്ന പ്രാർത്ഥനാ ഗീതത്തിന് വളരെ വലിയ പ്രസക്തിയുണ്ടെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.

മനസ് നന്നാവാൻ  തങ്ങൾക്ക് താൽപര്യമുള്ള ഏതെങ്കിലും വിഷയത്തിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാൻ കഴിഞ്ഞാൽ മന സംഘർഷങ്ങളും അസുഖങ്ങളും നമ്മേ വിട്ടു മാറുമെന്നും ഉദ്ഘാടകൻ സ്വാനുഭവം കൊണ്ട് വിശദമാക്കി.


കാൻ ഫെഡിന്റെ സംസ്ഥാന പുരസ്കാരം നേടിയശാസ്ത്ര സ്ഥാപകാംഗം അഡ്വ.എ.കെ. ധനലക്ഷ്മിയെ പരിപാടിയിൽ അഭിനന്ദിച്ചു. ധനലക്ഷ്മി പരിപാടിക്ക്  ആശംസനേർന്നു. 

പ്രമുഖ യോഗാ കൺസൽട്ടൻറും ശാസ്ത്ര പ്രസീ ഡിയം അംഗവുമായ അഡ്വ. സി.വി.കുഞ്ഞിരാമൻ "മനസ്സും ആരോഗ്യവും " എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. 

ശാസ്ത്ര ഫാമിലി കൗൺസിലർ റഹ് നാസ് പി.വി., ലീഗൽ കൗൺസലർ അഡ്വ പ്രസന്നാ മണികണ്ഠൻ, പ്രകൃതി ജീവന പ്രചാരകൻ പി.പി. കുഞ്ഞിരാമൻ, പ്രൊഫ. ടി.പി. ഹമീദ്,പി.വി.കുഞ്ഞിരാമൻ മാസ്റ്റർ, സി.വി.സുകുമാരൻ, എ.നാരായണൻ മാസ്റ്റർ,,സുജാത. കെ.പി, സ്മിത പി.ആർ., പപ്പൻ ചെറുതാഴം, പപ്പൻ കുഞ്ഞിമംഗലം, ടി.വി.കെ.എൻ. കണ്ണോം, ഒ.പി.വിജയകുമാർ,തുടങ്ങി നിരവധി പേർ സംസാരിച്ചു മാനസിക സംഘർഷങ്ങൾ കുറക്കാനുള്ള ഒട്ടേറെ വഴികൾ ക്ലാസിൽ അവതരിപ്പിക്കപ്പെട്ടു. ശാസ്ത്ര സെക്രട്ടരി ബി ദാമോദരൻ മാസ്റ്റർ സ്വാഗതവും ട്രഷറർ ഗംഗൻ കാനായി നന്ദിയും പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.