പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

നാളെ മുതൽ നിലവിൽ വരുന്ന ചില സുപ്രധാന മാറ്റങ്ങൾ

 

             


                               

                                    

2026 ഒക്ടോബർ 1 മുതല്‍ രാജ്യത്തെ വ്യക്തിഗത- സാമ്പത്തിക- ധനകാര്യ മേഖലകളില്‍ നിർണായകമായ നിരവധി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്.


എടിഎം സർവ്വീസ് ചാർജ്, എല്‍പിജി ഇന്ധന സബ്‌സിഡിക്ക് ആധാർ നിർബന്ധമാക്കല്‍, മ്യൂച്വല്‍ ഫണ്ട്/എഫ്‌ഡി നിയമങ്ങള്‍, ബാങ്കിങ് അപ്‌ഡേറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


*എസ്ബിഐ എടിഎം സർവീസ് ചാർജുകള്‍*


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകള്‍ക്കുള്ള സൗജന്യമായി ക്യാഷ് പിൻവലിക്കാനുള്ള പരിധി പ്രതിമാസം 4 തവണയായി നിജപ്പെടുത്തി. ശാഖകള്‍, എടിഎമ്മുകള്‍ എന്നിവ വഴിയുള്ള അഞ്ചാമത്തെ ഇടപാട് മുതല്‍ ഓരോ പിൻവലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഇനത്തില്‍ നിരക്ക് ഈടാക്കും. എന്നാല്‍ യുപിഐ, ഐഎംപിഎസ്, എൻഇഎഫ്‌ടി തുടങ്ങിയ ഡിജിറ്റല്‍ ഇടപാടുകള്‍ പൂർണമായും സൗജന്യമായി തുടരും.


*ബയോമെട്രിക് ആധാർ നിർബന്ധം*


സബ്‌സിഡി നിരക്കില്‍ എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഒക്ടോബർ 1-ഓടെ ബയോമെട്രിക് ആധാർ ഒതന്റിഫിക്കേഷൻ (BAA) പൂർത്തിയാക്കണം. മുൻപ് ഇത് പൂർത്തിയാക്കിയവർ വീണ്ടും ചെയ്യേണ്ടതില്ല. ഗ്യാസ് ഡെലിവറി നടത്തുമ്പോഴോ, വിതരണക്കാരുടെ ഓഫീസുകള്‍ സന്ദർശിച്ചോ, ഒഎംസി (OMC) മൊബൈല്‍ ആപ്പുകള്‍ വഴിയോ (ഇൻഡെയ്ൻ, ഭാരത് ഗ്യാസ്, എച്ച്‌.പി ആപ്പുകള്‍) ഇത് എളുപ്പത്തില്‍ പൂർത്തിയാക്കാവുന്നതാണ്. ആധാർ പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡിയില്ലാത്ത വിപണി വിലയിലായിരിക്കും സിലിണ്ടറുകള്‍ ലഭിക്കുക.


*ബള്‍ക്ക് ഫിക്സഡ് ഡെപ്പോസിറ്റ് (FD)*


3 കോടി രൂപയ്ക്ക് മുകളിലുള്ള ബള്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് (FD) ബാങ്കുകള്‍ ഏകീകൃതവും കൃത്യവുമായ പലിശനിരക്കുകള്‍ നടപ്പിലാക്കണമെന്ന് റിസർവ് ബാങ്ക് (RBI) നിർദേശിച്ചു. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മണിക്ക് മുൻപായി ദിവസത്തെ ബള്‍ക്ക് നിക്ഷേപ നിരക്കുകള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം. ഒരേ ദിവസം നിക്ഷേപിക്കുന്ന തുകകള്‍ക്ക് എല്ലാ ബ്രാഞ്ചുകളിലും ഒരേ നിരക്കായിരിക്കും ലഭ്യമാകുക.


*യുപിഐ (UPI) മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR)*


2,000 രൂപക്ക് മുകളിലുള്ള ബിസിനസ്/മർച്ചന്റ് (P2M) യുപിഐ ഇടപാടുകള്‍ക്ക് എന്.പി.സി.ഐ (NPCI) 0.4% എം.ഡി.ആർ (MDR) ഏർപ്പെടുത്തി. ഇതിന്റെ പൂർണ ബാധ്യത വ്യാപാരികള്‍ക്ക് മാത്രമായിരിക്കും. ഉപഭോക്താക്കള്‍ക്കോ വ്യക്തികള്‍ തമ്മിലുള്ള (P2P) സാധാരണ യുപിഐ പണമിടപാടുകള്‍ക്കോ യാതൊരുവിധ അധിക നിരക്കുകളും നല്‍കേണ്ടതില്ല.



*എൻ.പി.എസ് (NPS) സർവീസ് ചാർജുകളിലെ മാറ്റം*


നാഷണല്‍ പെൻഷൻ സിസ്റ്റം (NPS), എൻപിഎസ് ലൈറ്റ് പദ്ധതികളില്‍ 'പോയിന്റ് ഓഫ് പ്രസൻസ്' (PoP) നിരക്കുകള്‍ പെൻഷൻ ഫണ്ട് റെഗുലേറ്ററി ബോർഡ് (PFRDA) പുതുക്കി. പാദവർഷാടിസ്ഥാനത്തില്‍ 50 രൂപ നിരക്കില്‍ യൂണിറ്റുകള്‍ റദ്ദാക്കിക്കൊണ്ടായിരിക്കും ക്രമീകരണം നടപ്പിലാക്കുക. എന്നാല്‍ ഇ-എൻപിഎസ് (e-NPS) വഴി നേരിട്ട് അംഗങ്ങളായവർക്ക് ഈ നിരക്ക് ബാധകമല്ല.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.