പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വീട്ടിൽ കഞ്ചാവ് വിൽപന നടത്തിയ കോൾ മൊട്ടയിലെയുവാവ് പിടിയിൽ

 


ധർമ്മശാല: നിരവധികേസുകളില്‍ പ്രതിയായ യുവാവ് വീട്ടിൽ നിന്നും കഞ്ചാവുമായി അറസ്റ്റില്‍. 

പറശിനിക്കടവ് കോള്‍മൊട്ടയിലെ കുണ്ടത്തില്‍ വീട്ടില്‍ എ.വി.ഉണ്ണികൃഷ്ണന്റെ മകന്‍ എ.വി.അശ്വിന്‍(28)നെയാണ് തളിപ്പറമ്പ് എസ്.ഐ യു.എച്ച്.അസ്‌ക്കര്‍ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ചെയ്തത്. 

ഇന്നലെ വൈകുന്നേരം 5.45 നാണ് തളിപ്പറമ്പ് പോലീസും റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തില്‍ ഇയാള്‍ പിടിയിലായത്. 

പറശിനിക്കടവ് ഹെല്‍ത്ത് സെന്റര്‍-കനാല്‍ റോഡിന് സമീപത്തെ അമ്മൂമ്മയുടെ വീട്ടില്‍ തനിച്ച് താമസിക്കുന്ന പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിലവിളക്ക് വെക്കാന്‍ നിര്‍മ്മിച്ച തട്ടിന് മുകളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 700 ഗ്രാം കഞ്ചാവും കഞ്ചാവ് വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച 25,800 രൂപയും കണ്ടെടുത്തു. 

അശ്വിന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

എ.എസ്.ഐമാരായ ലത, ഇബ്രാഹിം, ഡ്രൈവര്‍ സി.പി.ഒ അനുരാഗ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.