പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ; പ്രതിഷേധവുമായി പമ്പ് ഉടമകള്‍; പമ്പുകളില്‍ ഇനി ഡിജിറ്റല്‍ പേയ്മെൻ്റുകള്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപനം

 


യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കിയാല്‍ കനത്ത നടപടികളിലേക്ക് കടക്കേണ്ടി വരും എന്ന് ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പ് ഡീലര്‍മാര്‍.ഒരു ഇടപാടിന് 5 രൂപ നിരക്കില്‍ സ്ഥിരമായ എംഡിആര്‍ നല്‍കേണ്ടി വന്നാല്‍, 2,000 രൂപയോ അതില്‍ കൂടുതലോ ഉള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി പണമിടപാടുകളിലേക്ക് മാറുമെന്ന് പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.എംഡിാര്‍ നിരക്ക് തങ്ങളുടെ വളരെ കുറഞ്ഞ ലാഭവിഹിതത്തെ കൂടുതല്‍ ബാധിക്കുമെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. ഡല്‍ഹി എന്‍സിആര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മുംബൈ, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഡീലര്‍മാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ലിറ്ററിന് ഏകദേശം 2.40 മുതല്‍ 3.40 രൂപ വരെ മാത്രമുള്ള തങ്ങളുടെ നേരിയ ലാഭവിഹിതത്തിന്മേല്‍ ഏത് തരത്തിലുള്ള എംഡിആറും അധിക ബാധ്യതയാണെന്ന് അവര്‍ പറഞ്ഞു.

എണ്ണ വിപണന കമ്പനികള്‍ വഴിയാണ് സര്‍ക്കാര്‍ ഈ ലാഭവിഹിതം നിശ്ചയിക്കുന്നത്. 'ഇന്ധന റീട്ടെയിലര്‍മാര്‍ക്ക് ഇളവ് അനുവദിച്ചില്ലെങ്കില്‍, 2,000 രൂപയും അതില്‍ കൂടുതലുമുള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് ഞങ്ങള്‍ നിര്‍ത്തും,' ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് വക്താവ് മോണ്ടി സെഹ്ഗല്‍ പറഞ്ഞു. 2026 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം 1,03,023 പെട്രോള്‍ പമ്പുകളാണുള്ളത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.