പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ചെറുകുന്നിൽ ആധുനിക സ്റ്റേഡിയം: പ്രവൃത്തി പുരോഗമിക്കുന്നു: എം വിജിൻ എം എൽ എ പ്രവൃത്തി സന്ദർശിച്ചു വിലയിരുത്തി

 


ചെറുകുന്ന് ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം  നിർമ്മിക്കുന്നതിന്റെ പ്രവൃത്തി പുരോഗമിക്കുന്നു

ഗ്രൗണ്ട് നവീകരണത്തിന്  ബജറ്റിൽ 1.50 കോടി രൂപയാണ്  സർക്കാർ അനുവദിച്ചത്

പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ  ഉയർത്തും,  സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ഡ്രൈയിനേജ് സംവിധാനം, ശുചീമുറി എന്നീ സംവിധാനങ്ങൾ ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടക്കുന്നത്.

ഗ്രൗണ്ട്നവീകരണത്തോടെ കായിക രംഗത്ത് ഏറെ പ്രതീക്ഷകൾ നൽകാൻ സാധിക്കുമെന്നും  കായികപ്രേമികളുടെ ചിരകാല സ്വപ്നമാണ്  ചെറുകുന്ന് ഗ്രൗണ്ട് നവീകരണത്തോടെ സാധ്യമാകുന്നതെന്നും എം വിജിൻ എം എൽ എ പറഞ്ഞു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.