പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബറിലും കനക്കുമെന്ന് മുന്നറിയിപ്പ്

 



തിരുവനന്തപുരം:  സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സെപ്റ്റംബർ മാസവും നിയന്ത്രണങ്ങള്‍ തുടരുമെന്ന് വിവരം.വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് അധികൃതരുടെ ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കൂടുതല്‍ കർശനമാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ടെൻഡർ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ ലഭിക്കാത്തത് പ്രതിസന്ധി കൂടുതല്‍ സങ്കീർണ്ണമാക്കുന്നുണ്ട്. കൂടിയ വില നല്‍കി വാങ്ങാൻ തയ്യാറായാലും പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉല്‍പാദനം വെട്ടിക്കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

ജലവൈദ്യുതി ഉല്‍പാദനം അഞ്ചു ദശലക്ഷം യൂണിറ്റ് വരെ വർധിപ്പിച്ചാണ് ലോഡ്ഷെഡ്ഡിങ് പരമാവധി കുറച്ചുനിർത്തുന്നത്. എന്നാല്‍ ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ മാസം മുഴുവൻ ഈ പ്രതിസന്ധി നീണ്ടുനില്‍ക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.

പ്രതിദിനം 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പല കരാറുകളിലും യൂണിറ്റിന് 12 രൂപ വരെയാണ് കമ്പനികള്‍ വൈദ്യുതിക്കായി ആവശ്യപ്പെടുന്നത് എന്നത് സർക്കാരിനും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.