പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ബൈക്കുകള്‍ ട്രെയിനിലെത്തിക്കും; വിമാനത്തില്‍ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കില്‍ കറങ്ങി മോഷണം ; കണ്ണൂരില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

 


കണ്ണൂർ: കേരളത്തില്‍ വ്യാപകമായി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്ന അന്തർസംസ്ഥാന മോഷണസംഘത്തിലെ അഞ്ച് പേരെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി.നിലവില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ഉത്തർപ്രദേശ് സ്വദേശികളെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്.

ഉത്തർപ്രദേശിലെ മീരറ്റ് സ്വദേശികളായ സമീർ, മൊഹ്‌സിൻ, മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് സാഹില്‍, മോനിഷ് എന്നിവരാണ് അറസ്റ്റിലായത്.നിർമാണം പുരോഗമിക്കുന്ന വീടുകള്‍, ചെമ്പ് ഉള്‍പ്പെടുന്ന വലിയ ജനറേറ്ററുകള്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് ബൂത്തുകള്‍ എന്നിവയായിരുന്നു സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

എറണാകുളം കളമശ്ശേരി പോലീസ് ഈ സംഘത്തില്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ കവർച്ച സംഘം വിവിധ ടീമുകളായി ഇറങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണൂരില്‍ അന്വേഷണം ഊർജിതമാക്കുകയും രാത്രിയോടെ കണ്ണൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂരില്‍ വൻ കവർച്ച ആസൂത്രൻ ചെയ്ത പ്രതികളെ പിടികൂടുകയുമായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.