പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ബാല ശാസ്ത്ര പരീക്ഷക്ക് ജില്ലയിൽ തുടക്കമായി.

 



സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര )പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഇതര സാമൂഹ്യ സന്നദ്ധ സംഘങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന പി.ടി.ബി. സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷ - 26 ന് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ തുടക്കമായി.

 നെരുവമ്പ്രംയു.പി.സ്കൂൾഹാളിൽ നടന്ന പരിപാടി രക്ഷാകർത്തൃ സമിതി പ്രസിഡണ്ട്എം.ബിജുവിന്റെ അദ്ധ്യക്ഷതയിൽ  പഞ്ചായത്ത് അംഗം രവീന്ദ്രൻ തീടിൽ കൂട്ടികൾക്ക്ചോദ്യപേപ്പറുകൾ  നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.


 "ആരോടും ചോദിക്കാം, എവിടെ നിന്നും ഉത്തരങ്ങൾ കണ്ടെത്താം എന്ന രീതിയിൽ ഒരു  മാസത്തിനകം ഉത്തരങ്ങൾ കണ്ടെത്തേണ്ടുന്നതാണ് ശാസ്ത്രയുടെ ബാലശാസ്ത്ര പരീക്ഷ.

 അദ്ധ്യാപകരുടെയും .രക്ഷാകർത്താക്കളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരീക്ഷയുടെ പ്രത്യേകത കളെക്കുറിച്ച് ജില്ലാ കോഡിനേറ്റർ മാരായ വി.ഗോപിനാഥ് പരിയാരം, രാജൻ അപ്യാൽ എന്നിവർ വിശദീകരിച്ചു.

ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം വിദ്യാർത്ഥികൾക്ക്ലോക സാക്ഷരതാദിന സന്ദേശം നൽകി. മദർ പി.ടി.എ. പ്രസി സണ്ട് രസ്ന പി.പി, ശാസ്ത്ര ട്രഷറർ ഗംഗൻ കാനായി തുടങ്ങിയവർ പരിപാടിക്ക് ആശംസ നേർന്നു.

സ്കൂൾ പ്രധാന അദ്ധ്യാപിക വൽസല എ.പി സ്വാഗതവും ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച് ശാസ്ത്ര നടത്തിയ ദേശമംഗലം സ്മാരക ചിത്രരചനാ മൽസരത്തിൽ വിജയിച്ച ർക്കുള്ള സമ്മാന ദാനവും നടന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.