പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കൂത്തുപറമ്പിൽ യുവതി കിണറ്റിൽ ചാടി മരിച്ച സംഭവം: ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് കേസ്

 


കൂത്തുപറമ്പ്: പാതിരിയാട് യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത ദാരുണ സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. പാതിരിയാട് സ്വദേശിനിയായ ജ്യോതിഷ (26) ജീവനൊടുക്കിയ കേസിലാണ് ഭർത്താവ് സജിൽ, ഇയാളുടെ മാതാവ് ചന്ദ്രി, സഹോദരി ജൂന എന്നിവർക്കെതിരെ കൂത്തുപറമ്പ് പോലീസ് നടപടി സ്വീകരിച്ചത്.അറ്റ്ലസുകൾ പരിശോധിക്കുക.

കഴിഞ്ഞ മാർച്ച് എട്ടിനായിരുന്നു ജ്യോതിഷ വീട്ടുപറമ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയത്. തുടർന്ന്, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ജ്യോതിഷയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് കാട്ടി യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.