പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വിറ്റു; വിദ്യാര്‍ഥി അറസ്റ്റില്‍

 


കൊച്ചിയില്‍ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കരയിലെ ഒരു കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാര്‍ഥിയെ ചോദ്യം ചെയ്തുവരികയാണെന്നും ഔദ്യോഗിക അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ടെലഗ്രാം, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്നാണ് പരാതി. കോളജിലെ വിവിധ പരിപാടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാണ് എഫ്‌ഐആറിലെ ആരോപണം.

ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആഭ്യന്തര പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദ്യാര്‍ഥിയെ കോളജില്‍നിന്ന് ഡിസ്മിസ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.