പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

റേഷൻ കാർഡ് പരിശോധന തുടങ്ങി; അനർഹർ വെള്ള കാർഡിലേക്ക്

 


             

                            

റേഷൻ കാർഡുകളുടെ പരിശോധനയും തരംമാറ്റൽ നടപടികളും തുടങ്ങി. ആദായനികുതി റിട്ടേൺ നൽകുന്നവർ ഉൾപ്പെട്ട കാർഡുകളാണ് പരിശോധിക്കുന്നത്

മുൻഗണനാ വിഭാഗം (മഞ്ഞ, എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാർഡുകളിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നവരോ വാർഷിക വരുമാനം നിശ്ചിത പരിധിയിൽ കൂടുതലുള്ളവരോ ആണെങ്കിൽ വെള്ള കാർഡിലേക്ക് തരം മാറ്റും.

പാൻ - ആധാർ ലിങ്ക് വഴി ലഭിച്ച വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐടി സെല്ലിന് കൈമാറിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വാർഷിക വരുമാനം മൂന്ന് ലക്ഷത്തിന് മുകളിലുള്ളവരെ കണ്ടെത്തി സപ്ലൈ ഓഫീസുകൾക്ക് കൈമാറി.

ഭൂമി, വാഹനം, വായ്പ, ജിഎസ്ടി രജിസ്ട്രേഷൻ, ഇപിഎഫ്ഒ തുടങ്ങി പത്തിലധികം മേഖലകളിലെ വിവരങ്ങൾ പരിശോധിച്ചാണ് അനർഹരെ കണ്ടെത്തുന്നത്. ഫോണിൽ വിളിച്ച് പുനഃപരിശോധന നടത്തിയാണ് തരംമാറ്റൽ.

നികുതി റിട്ടേൺ സമർപ്പിച്ചവർക്ക് കാർഡ് വേർതിരിച്ച് മറ്റ് അംഗങ്ങളുടെ ആനുകൂല്യം നിലനിർത്താം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.