പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പയ്യാവൂരില്‍ അറുപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

 


പയ്യാവൂർ : പയ്യാവൂരില്‍ അറുപതു വയസുകാരിക്ക് നേരെ പീഡനശ്രമം നടത്തിയപ്രതി പൊലീസ് പിടിയില്‍. ചെമ്പേരി, പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെ (32) യാണ് പയ്യാവൂർ പൊലിസ് അറസ്റ്റ് ചെയ്തത്. വയോധികയായ സ്ത്രീയുടെ ഭർത്താവിൻ്റെ സുഹൃത്താണ് എബിൻ എബ്രഹാം.വയോധിക മാനസിക പരിമിതിയുള്ളയാളാണ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീട്ടില്‍ അതിക്രമിച്ചു കയറി യുവാവ് പീഡനത്തിന് ശ്രമിച്ചത് പ്രതിയെ പയ്യാവൂർ എസ് ഐ സതീശൻ, എ.എസ് ഐ അജിത, സിവില്‍ സർവീസ് ഓഫീസർ നൗഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.