പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

 


 സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ വരുന്ന രണ്ടുദിവസം ഉയർന്ന താപനില സാധ്യത. സാധാരണയേക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഇന്ന് രാവിലെ പുനലൂരിൽ രേഖപ്പെടുത്തിയത് ഉയർന്ന താപനിലയായ 35.2 ഡിഗ്രി സെൽഷ്യസ് ആണ്. പാലക്കാട് ജില്ലയിലും താപനില 35 ഡിഗ്രി സെൽഷ്യസിൽ ഉയർന്നു.

ഉഷ്ണതരംഗത്തിനും കനത്ത ചൂടിനുമുള്ള സാധ്യതകൾ മുൻനിർത്തി ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതപം, കടുത്ത നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക സാധ്യതയേറെയായതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ കണിശമായ മുൻകരുതലുകൾ പാലിക്കണം.

 അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.