സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം നടത്താന്‍ ബസുടമകളുടെ യോഗം തീരുമാനിച്ചു.സമരത്തിന് മുന്നോടിയായി ഗതാഗത മന്ത്രിയേയും മുഖ്യമന്ത്രിയേയും ഒരു തവണ കൂടി കാണും.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സമാന സംഘടനകളുമായും ആശയവിനിമയം നടത്തി കൊണ്ടിരിക്കുകയാണെന്ന് ബസ് ഉടമ സംഘടന ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ സംഘടനകളേയും യോജിപ്പിച്ച് കൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങാനാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷൻ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളത്.
സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഇല്ല. ഇതോടെ സര്‍വീസ് നിര്‍ത്തി വെക്കേണ്ട സാഹചര്യത്തിലേക്ക് എത്തി ചേർന്നിരിക്കുകയാണ്.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്ന ആവശ്യം കഴിഞ്ഞ 15 വര്‍ഷമായി ഉന്നയിക്കുകയാണ്. 2022 ല്‍ നിശ്ചയിച്ച ബസുകളിലെ മിനിമം യാത്രാ നിരക്ക് കൂട്ടുക, ഡീസലിന് സബ്ഡിസി ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സംഘടന ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിലപാട് അറിഞ്ഞ ശേഷം സമരത്തില്‍ തീരുമാനം എടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

