പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

അഞ്ച് ദിവസത്തിന് ശേഷം വീണ്ടും വൈദ്യുതി നിയന്ത്രണം; ഇന്ന് വൈകിട്ട് 6:45 മുതല്‍ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് KSEB

 



ഇന്ന് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. വൈകിട്ട് 6:45 മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കും. 800 മെഗാവാട്ട് വൈദ്യുതി വരെ കുറവ് ഉണ്ടാകാന്‍ സാധ്യത.കൈമാറ്റ കരാറിലൂടെ മധ്യപ്രദേശില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ആറുമണി മുതല്‍ 8 മണി വരെ ലഭിക്കില്ല. ഹരിയാനയില്‍ നിന്ന് 50 MW തരപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു.

പവര്‍ എക്‌സ്‌ചേഞ്ച് വഴി അന്‍പത് മെഗാവാട്ട് മാത്രമാണ് ഉറപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് മഴ മാറി ചൂട് കനത്തതിനാല്‍ ഉപഭോഗവും കൂടിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നിയന്ത്രണം വേണ്ടിവരില്ലെന്ന പ്രതീക്ഷയും കെ. എസ്.ഇ.ബിക്കുണ്ട്. അതേസമയം, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ഈ മാസത്തോടെ തിരിച്ചുകൊടുക്കേണ്ട വൈദ്യുതിയുടെ കരാര്‍ തീരും. അതിനൊപ്പം ഒക്ടോബര്‍ മുതല്‍ പുതിയതായി വൈദ്യുതി ലഭിച്ച് തുടങ്ങുന്നതും പ്രതീക്ഷക്ക് വക നല്‍കുന്നതായി മന്ത്രി അറിയിച്ചു. അതേസമയം ഉപഭോഗം കൂടിയ നിലയില്‍ തുടരുന്നത് ആശങ്കയാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.