പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1068 കോടി രൂപ അനുവദിച്ചു

 



തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ നടക്കും. ഇതിനായി ധനവകുപ്പ് 1068 കോടി രൂപ അനുവദിച്ചു.

സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110 കോടി രൂപയുമാണ് തുക വകയിരുത്തിയിരിക്കുന്നത്. അതത് മാസത്തെ പെൻഷൻ വിതരണം മുടങ്ങാതെ കൃത്യമായി ആ മാസങ്ങളിൽ തന്നെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു.

നാളെ മുതൽ തന്നെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും നേരിട്ടും പെൻഷൻ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.