തളിപ്പറമ്പ്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ തിരുവോണം ബമ്പർ ഇത്തവണ തളിപ്പറമ്പിലേക്ക്. തളിപ്പറമ്പിലെ പി.വി. വത്സരാജന്റെ ഉടമസ്ഥതയിലുള്ള 'തമ്പുരാൻ ലോട്ടറി സ്റ്റാളി'ൽ നിന്ന് വിറ്റഴിഞ്ഞ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ചക്കരക്കല്ലിലെ പ്രമുഖ വിതരണക്കാരായ 'മുത്തു ലോട്ടറി ഏജൻസി'യിൽ നിന്നാണ് വത്സരാജൻ ഈ ടിക്കറ്റുകൾ വാങ്ങി തളിപ്പറമ്പിൽ വിൽപന നടത്തിയത്. 30 കോടിയുടെ ചരിത്രനേട്ടത്തിന് കാരണമായ ടിക്കറ്റ് സ്വന്തമാക്കിയത് ആരാണെന്ന അന്വേഷണത്തിലാണ് ഇപ്പോൾ നാടും നാട്ടുകാരും.


