പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

സ്കൂട്ടറിനു പുറകിലെ ഗിറ്റാറിന് ഹെല്‍മറ്റ് ഇല്ല; 500 രൂപ പിഴയിട്ട് എഐ ക്യാമറ

 

             


                               

       

ഗിറ്റാറിനെ യാത്രക്കാരനായി എഐ കാമറ തെറ്റിദ്ധരിച്ചപ്പോള്‍ സ്‌കൂട്ടര്‍ ഉടമയ്ക്ക് 500 രൂപ പിഴ. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിനാണ് പിഴയൊടുക്കാനുള്ള ചലാന്‍ ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്‍സീറ്റില്‍ ആരും യാത്ര ചെയ്തിട്ടില്ലെന്നും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആളുടെ ചുമലിലെ ഗിറ്റാര്‍ ബാഗിനെ യാത്രക്കാരനെന്നു എഐ കാമറ ഫീഡ് ചെയ്തതാണെന്നും ചലാന്‍ ചിത്രത്തില്‍ നിന്നു വ്യക്തമായി.

ബംഗളൂരുവിലെ ഹൊബ്ബളില്‍ താമസിക്കുന്ന സൗവിക് ദത്ത കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ഗിറ്റാറുമായി യാത്ര ചെയ്യുമ്പോഴാണ് എഐ കാമറ ദൃശ്യം പകര്‍ത്തിയത്. ഹെല്‍മറ്റ് ധരിക്കാത്തതിനു പിഴയടയ്ക്കാനുള്ള ഇ ചലാന്‍ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഡ് ഉടമയായ ഭാര്യയുടെ പേരില്‍ വന്നപ്പോഴാണ് സൗവിക് വിവരം അറിയുന്നത്.

ചലാനൊപ്പമുള്ള ചിത്രത്തില്‍ യാത്രക്കാരനല്ല ഗിറ്റാറാണ് പിന്നിലുള്ളതെന്നു വ്യക്തമായിരുന്നു. ഈ ചിത്രമടക്കം സൗവിക് സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുകയായിരുന്നു.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.