പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയുടെ രണ്ടു പവൻ്റെ മാല കവർന്നു

 


കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിനു കൂട്ടിരിപ്പിനെത്തിയ ഭാര്യയുടെ രണ്ടു പവൻ്റെ മാല മോഷ്ടിച്ചു. ഇരിക്കൂർ ആയിപ്പുഴ തുമ്പോളിലെ എ.പി. റഹ്‌മത്തിൻ്റെ (51)മാലയാണ് മോഷണം പോയത്. 

ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിനു കൂട്ടിരിപ്പിനു വന്ന സമയത്ത് 30 ന് രാത്രി 9മണിക്കും ഇന്നലെ രാവിലെ 6.30 മണിക്കുമിടയിൽ ആശുപത്രിയിലെ രണ്ടാം നിലയിൽ എം ഐ സി യുവിന് സമീപം കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കിടന്നുറങ്ങുന്നതിനിടെയാണ് 2, 30,000 രൂപ വിലവരുന്ന രണ്ടു പവൻ്റെ മാല മോഷണം പോയത്. തുടർന്ന് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.