പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ചെറുപുഴ പുളിങ്ങോത്ത് മധ്യവയസ്കൻ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കൊല്ലപ്പെട്ട നിലയിൽ

 


ചെറുപുഴ:ബസ് കാത്തിരിപ്പുകേന്ദ്രത്തിനുള്ളിൽ തലയ്ക്കടിയേറ്റ് ചോരയിൽ കുളിച്ച നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഇടവരമ്പ് സ്വദേശിയായ പ്ലാക്കുഴി ജോസ് കുട്ടി (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പുളിങ്ങോത്തെ ബസ് വെയ്റ്റിംഗ് ഷെഡിലാണ് സംഭവം.

ഞായറാഴ്ച പുലർച്ചെ പ്രദേശവാസികളാണ് കാത്തിരിപ്പുകേന്ദ്രത്തിൽ മൃതദേഹം കണ്ടത്. തലയിൽ കല്ലിട്ട് ഇടിച്ച് കൊലപ്പെടുത്തിയ ലക്ഷണങ്ങളാണുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും എത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും പ്രതികളെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.