പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

എന്തിനീ ക്രൂരത! കൊഴിഞ്ഞാമ്പാറയില്‍ കുട്ടികളെ സിമന്റ് ടാങ്കില്‍ മുക്കിക്കൊന്നത് അമ്മയെന്ന് പൊലീസ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

 

പാലക്കാട്:  കൊഴിഞ്ഞാമ്പാറയില്‍ സഹോദരങ്ങളായ രണ്ട് കുരുന്നുകളെ വീടിനുമുന്നിലെ കുളിമുറിയിലെ സിമന്റ് വെള്ളത്തൊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.കുട്ടികളുടെ അമ്മയായ നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വയസ്സുകാരിയായ ജെനിഫറും മൂന്നു വയസ്സുകാരനായ റോബിനുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയായതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്. നിലവില്‍ നിവേദ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കുട്ടികളുടെ അച്ഛൻ ജോണ്‍ കുമാർ ജോലിക്ക് പുറത്തുപോയ സമയത്തായിരുന്നു ഈ ദാരുണ സംഭവം നടന്നത്. രണ്ട് കുട്ടികളും ഒരുമിച്ച്‌ വീടിന് മുന്നിലെ സിമന്റ് ടാങ്കില്‍ വീണതില്‍ ആദ്യംമുതല്‍ തന്നെ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണവും ചോദ്യം ചെയ്യലുമാണ് ഇപ്പോള്‍ കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. കുട്ടികളെ കൊലപ്പെടുത്താനുള്ള യഥാർത്ഥ കാരണം എന്താണെന്നത് സംബന്ധിച്ച്‌ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.