പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌ക്കനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം: മയ്യിൽ സ്വദേശി അറസ്‌റ്റിൽ

 



കണ്ണൂർ: കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ തുണിക്കടയുടെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവറും ചിറക്കൽ സ്വദേശിയുമായ കെ.വി.ഗിരീഷ് (50) എന്ന അട്ട ഗിരീശനാണ് ഇന്നലെ അർധരാത്രി ഇരുമ്പ് വടി കൊണ്ട് തലക്കും ദേഹമാസകലവും ക്രൂരമായി മർദ്ദനമേറ്റത്. ഗുരുതര പരിക്കുകളോടെ ഗിരീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിൽ ബസ് കണ്ടക്ടറായ മയ്യിൽ സ്വദേശി ഉജിത്തിനെ (39)  ഗിരീഷിന്റെ ഭാര്യയുടെ പരാതിയിൽ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു കണ്ണൂർ. പഴയ ബസ് സ്റ്റാൻഡിലെ തുണിക്കടയുടെ വരാന്തയിൽ ഗിരീഷിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ഭാര്യ ഫാസിലയെ (43) ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിലാണ് ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺപോലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്ത് വ്യാഴാഴ്ച്ച ഉച്ചയോടെ പരിശോധന നടത്തി. പ്രതിയെ കോടതിയിൽ ഹാജരാകുമെന്ന് പൊലീസ് അറിയിച്ചു വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.