പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഡ്രൈവിങ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം; ഇ-ചെല്ലാൻ വിവരങ്ങൾ അറിയാൻ ഇത് നിർണായകം

 


   

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസുമായി നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ബന്ധിപ്പിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇ-ചെല്ലാൻ, ലൈസൻസ് പുതുക്കൽ, വിലാസം മാറ്റം തുടങ്ങി വിവിധ ഓൺലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനാണ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നത്.

ലൈസൻസ് എടുക്കുന്ന സമയത്ത് നൽകിയ നമ്പർ ഇപ്പോൾ ഉപയോഗത്തിലില്ലെങ്കിൽ പുതിയ നമ്പർ 'സാരഥി' സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. പഴയ നമ്പർ തന്നെ തുടരുന്ന സാഹചര്യത്തിൽ ഗതാഗത നിയമലംഘനങ്ങളുടെ ഇ-ചെല്ലാൻ സംബന്ധിച്ച അറിയിപ്പുകൾ ലഭിക്കാതെ പോകാം. പിഴ നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാത്ത സാഹചര്യമുണ്ടായാൽ തുടർനടപടികൾ നേരിടേണ്ടിവരാനും സാധ്യതയുണ്ട്.മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. പരിവാഹൻ പോർട്ടൽ വഴി ലൈസൻസിലെ മൊബൈൽ നമ്പർ വീട്ടിലിരുന്ന് തന്നെ മാറ്റാൻ സാധിക്കും.

ആദ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ parivahan.gov.in തുറക്കുക. 'Online Services' എന്ന വിഭാഗത്തിൽ നിന്ന് 'Drivers/Learners License Related Services' തിരഞ്ഞെടുക്കണം. തുടർന്ന് സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കുക.

അതിനുശേഷം മുകളിൽ കാണുന്ന 'Others' എന്ന മെനുവിൽ പ്രവേശിച്ച് 'Update Mobile Number' ഓപ്ഷൻ തിരഞ്ഞെടുക്കുക. 'Select Criteria' എന്ന ഭാഗത്ത് 'Driving License' തെരഞ്ഞെടുക്കണം. തുടർന്ന് ലൈസൻസ് നമ്പറും ജനനത്തീയതിയും നൽകി 'Submit' ചെയ്യുക.സ്ക്രീനിൽ കാണിക്കുന്ന ലൈസൻസ് ഉടമയുടെ വിവരങ്ങൾ പരിശോധിച്ച ശേഷം 'Proceed' നൽകണം. പുതിയ മൊബൈൽ നമ്പറും നമ്പർ മാറ്റുന്നതിനുള്ള കാരണവും രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കാം. പുതിയ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നൽകി സ്ഥിരീകരിക്കുന്നതോടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം.

മൊബൈൽ നമ്പർ മാറ്റുന്നതിന് നിലവിൽ പ്രത്യേക സമയപരിധി മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ എത്രയും വേഗം നമ്പർ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം.

ലൈസൻസ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ സേവനങ്ങൾക്ക് മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ആവശ്യമാണ്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന നമ്പർ ലൈസൻസുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് പ്രധാനമാണ്.

ഓൺലൈനായി നടപടികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെയോ മറ്റ് ജനസേവന കേന്ദ്രങ്ങളിലൂടെയോ നമ്പർ അപ്ഡേറ്റ് ചെയ്യാം. ഇതിനായി ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പും നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും കൈവശം കരുതണം.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.