കണ്ണൂർ: ഫിസിയോ തെറാപ്പിക്കിടെ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ആരോഗ്യ വെല്‍നസ് സെന്റർ ഉടമ പൊലിസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സ്വദേശിയായ ശരത് നമ്പ്യാരെയാണ് പയ്യന്നൂർ പൊലിസ് കസ്റ്റഡിയിലെടുത്തത്.
ചികിത്സയ്ക്കിടയില്‍ ഇയാള്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് യുവതി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.അതേസമയം, സമാനമായ കേസില്‍ ഇയാള്‍ക്കെതിരെ മുൻപും നടപടിയുണ്ടായിരുന്നതായി പൊലിസ് വ്യക്തമാക്കി. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ശരത് നമ്പ്യാരെ പൊലിസ് നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്


