പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന നൽകി മന്ത്രി

 

           


 

                                                                         

സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ യൂണിറ്റിന് 30 രൂപ നിരക്കിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തും എന്നതിനാൽ ഭാവിയിൽ വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന നൽകി മന്ത്രി സണ്ണി ജോസഫ്.

4.29 രൂപയ്ക്ക് ലഭിച്ചിരുന്ന വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങേണ്ടി വരുന്നതിന്റെ ബാധ്യത ആത്യന്തികമായി ജനങ്ങളെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ അധിക സെസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. അടിയന്തര സാഹചര്യത്തിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനാണ് മുൻഗണന നൽകുന്നത്.

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ എൻ ടി പി സി യുമായി ചർച്ചകൾ നടന്ന് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.