പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

എംഡിഎംഎ വില്‍പ്പന; കോളജ് അധ്യാപകനടക്കം നാല് പേര്‍ പിടിയില്‍

 


മലപ്പുറം : വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ വില്‍പ്പന നടത്തി വന്ന കോളേജ് അധ്യാപകനടക്കം നാലുപേര്‍ അറസ്റ്റില്‍.മമ്പാട് എം ഇ എസ് കോളജിലെ താത്കാലിക അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍, എടവണ്ണ സ്വദേശി ടി എന്‍ റീന, നിലമ്പൂര്‍ സ്വദേശികളായ വിവേക് വിജയന്‍, സുബ്രഹ്മണ്യന്‍ എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈല്‍ മൂന്നുവര്‍ഷമായി മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനാണ്. ഇയാള്‍ കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങി വില്‍ക്കാറുണ്ടെന്നും സ്ഥിരം എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.