തളിപ്പറമ്പ്: എം.ഡി.എം.എയുമായി വളക്കൈ സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. വളക്കൈ സ്വദേശി പുതുവേലില്‍ വീട്ടില്‍ സുനില്‍ ജോസഫിനെയാണ്(29) തളിപ്പറമ്പ് എസ്.ഐ കെ.പി.മനോജും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
ഇന്നലെ വൈകുന്നേരം കരിമ്പം ഫാമിന് സമീപത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. 0.160 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
സി.പി.ഒ അഖില്‍ രവീന്ദ്രന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരും പോലീസ് പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നു.


