പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഥാറില്‍ എംഡിഎംഎ കടത്താൻ ശ്രമം; മട്ടന്നൂരില്‍ യുവഡോക്‌ടര്‍മാര്‍ പിടിയില്‍

 



കണ്ണൂർ: കണ്ണൂർ മട്ടന്നൂരില്‍ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയില്‍. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറില്‍ ഡോ.സിദ്ധാർത്ഥ് എന്നിവരെ ആണ് എക്സൈസ് പിടികൂടിയത്. ഒരാള്‍ ബെംഗളൂരുവിലെ പിജി മെഡിക്കല്‍ വിദ്യാർഥിയും മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്‌ടറുമാണ്. എംഡിഎംഎ സൂക്ഷിക്കാനുപയോഗിച്ച ഇവരുടെ ഥാറും പിടികൂടിയിട്ടുണ്ട്.

മട്ടന്നൂരിലെ സ്കൈ പാലസ് ബാറിൻ്റെ റൂമിലും ആഡംബര ജീപ്പായ ഥാർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിലും എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂരില്‍ നിന്നാണെന്ന് മൊഴി നല്‍കിയിരുന്നു. ഇവരെ മട്ടന്നൂർ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടർ നടപടികള്‍ വടകര നാർക്കോട്ടിക് സ്പെഷ്യല്‍ കോടതിയില്‍ നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.