തളിപ്പറമ്പ്: അനധികൃതമായി ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ചപ്പാരപ്പടവ് പെരുമ്പടവ് തലവിലിലെ ലഡാക്ക് ഭാഗത്തുനിന്നാണ് സുനിൽ, മോഹനൻ എന്നിവർ പിടിയിലായത്.
പ്രതികളിൽ നിന്ന് 87 കിലോയോളം വരുന്ന ചന്ദന മരക്കഷണങ്ങൾ വനംവകുപ്പ് കണ്ടെടുത്തു. തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതികളെ വലയിലാക്കിയത്. സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

