തിരുവനന്തപുരം: നമ്മുടെ വാഹനത്തിന്റെ നമ്പറില്‍ ട്രാഫിക് ചല്ലാന്‍ അടക്കാനുണ്ട് എന്ന് കാണിച്ച് നിരന്തരം നമ്മുടെ വാട്‌സാപ്പില്‍ മെസേജുകള്‍ വരുന്നുണ്ടോ ?തെറ്റായ മെസേജുകള്‍ അയച്ച് തട്ടിപ്പുകാര്‍ അവരുടെ കെണിയില്‍ ചാടിക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇതെല്ലാം . കെണിയില്‍ പെടാതെ സൂക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്. - ട്രാഫിക് ചലാന്‍ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്‌സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം.
ട്രാഫിക് ചെലാനുകള്‍ തയ്യാറാക്കപ്പെടുന്നത് ഇലക്‌ട്രോണിക് രീതിയിലാണ്. അതുകൊണ്ടുതന്നെ ചലാനുകള്‍ അടച്ചു തീര്‍പ്പാക്കുന്നതിനും പൂര്‍ണമായും ഡിജിറ്റല്‍/ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഗവണ്‍മെന്റ് തന്നെ നടപ്പിലാക്കിയിട്ടുണ്ട്. അത് ഏതാണ് എന്ന് നമ്മള്‍ അറിഞ്ഞിരുന്നാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ... echallan.parivahan.gov.in ... ഇതാണ് രാജ്യമൊട്ടാകെയുള്ള ഇച്ചല്ലാനുകള്‍ പരിശോധിക്കുന്നതിനുള്ള ഒഫീഷ്യല്‍ വെബ്‌സൈറ്റ്.
മെസ്സേജുകള്‍ ഏത് രീതിയില്‍ വന്നാലും നമ്മുടെ വാഹനത്തിനു ചെല്ലാന്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുക.
echallan.parivahan.gov.in
രാജ്യത്ത് എവിടെയെങ്കിലും ഒരു ചെല്ലാന്‍ നിങ്ങളുടെ വാഹനത്തിന് ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായിട്ടും ഈ വെബ്‌സൈറ്റില്‍ കാണിക്കും. ഈ വെബ് സൈറ്റിലൂടെ തന്നെ പേയ്‌മെന്റ് ചെയ്യാവുന്നതാണ്.
ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അക്ഷയ ഇസേവാ കേന്ദ്രങ്ങള്‍ വഴി അടക്കാവുന്നതാണ്. കോടതി നടപടികള്‍ക്കും മറ്റുമായി മാറ്റിയിട്ടുള്ള ചലാനുകള്‍ക്ക് ചലാന്‍ എഴുതിയ RT ഓഫീസുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെട്ടാല്‍ പരിഹാരം ലഭിക്കുന്നതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.


