പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മാടായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെഎസ്‌യുവിന് തകർപ്പൻ വിജയം

 


പഴയങ്ങാടി: മാടായി ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് ഉജ്ജ്വല വിജയം. ആകെയുള്ള 18 സീറ്റുകളിൽ 14 സീറ്റും കെഎസ്‌യു നേടി. മൂന്ന് സീറ്റുകളിൽ എസ്എഫ്ഐയും ഒരു സീറ്റിൽ എംഎസ്എഫും വിജയിച്ചു.

മേജർ സീറ്റുകളിലും കെഎസ്‌യു ആധിപത്യം നിലനിർത്തി. എട്ട് മേജർ സീറ്റുകളാണ് കെഎസ്‌യു നേടിയത്. ചെയർമാനായി മുഹമ്മദ് കൈസ്, വൈസ് ചെയർമാനായി നന്ദന കെ, ജനറൽ സെക്രട്ടറിയായി ദുർഗ, ജോയിന്റ് സെക്രട്ടറിയായി ശ്രീയ പി.വി., യു.യു.സി.യായി അഹമ്മദ് യാസീൻ, ഫൈൻ ആർട്സ് സെക്രട്ടറിയായി ജിൻഷ, സ്പോർട്സ് സെക്രട്ടറിയായി അഷിത, മാഗസിൻ എഡിറ്ററായി സഫ എന്നിവർ വിജയിച്ചു.

വിജയികളെ ആനയിച്ച് പഴയങ്ങാടി ബസ് സ്റ്റാൻഡിലേക്ക് കെഎസ്‌യു പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് പഴയങ്ങാടിയിൽ നടന്ന സമാപന സമ്മേളനത്തിൽ കെഎസ്‌യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് റാഹിബ് മാടായി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, സുധീഷ് വെള്ളച്ചാൽ, സുധീർ വെങ്ങര, മടപ്പള്ളി പ്രദീപൻ, അക്ഷയ് പറവൂർ, നിയാസ് എന്നിവർ സംസാരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.