തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുത്തനെ ഉയര്‍ന്നതായി കെഎസ്‌ഇബി അറിയിച്ചു.ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
രാത്രികാലങ്ങളിലെ ആവശ്യകത 5305 മെഗാവാട്ട് ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്‌ഇബി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്ത് പവർ കട്ട് ഉണ്ടായിരുന്നില്ലെന്നും, നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള വഴികളാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
കര്‍ണാടക, തമിഴ്നാട് എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ പവര്‍ കട്ട്ഒഴിവാക്കാന്‍ തുണച്ചത്. ഇത് ദേശീയ പവര്‍ ഗ്രിഡ് വഴിയുള്ള വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. കൂടാതെ പവര്‍ എക്സ്ചേഞ്ച് വഴിയും ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നു.


