പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

 


കണ്ണൂർ: പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്.

 കല്യാണവീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. വരൻ്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച് പാട്ട് പാടിയത് അയൽവാസി രാജേഷ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് തർക്കവും സംഘർഷവും ഉണ്ടായി. ഇതിനിടെ രാജേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മിൽ അതിർത്തി തർക്കവും ഉണ്ടായിരുന്നു. ഇതും ഏറ്റുമുട്ടുന്നതിന് കാരണമായി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.