സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. സൂര്യാതപവും നിര്‍ജലീകരണം അടക്കമുള്ള പ്രശ്‌നങ്ങളും തടയാന്‍ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണം.
കാലവര്‍ഷം ദുര്‍ബലമായതും എല്‍ നിനോയുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് താപനില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. പകല്‍ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


