തളിപ്പറമ്പ്: വീടിനോട് ചേർന്ന വിറകുപുരക്ക് തീപിടിച്ചു.പുഷ്പഗിരി സർവത്ത് റോഡിലെ കെ.കെ സലാം എന്നയാളുടെ വീടിനോട് ചേർന്ന വിറകുപുരയിൽ സൂക്ഷിച്ച വിറകിനാണ് തീ പിടിച്ചത്.സമീപത്ത് ഉണ്ടായിരുന്ന മാലിന്യം കത്തിക്കുന്ന ഇൻസിനറേറ്ററിൽ നിന്നും തീ വിറകിലേക്ക് പടരുകയായിരുന്നു.
തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചതിനാൽ വിറകുപുരയുടെ മറ്റ് ഭാഗങ്ങളും വീടും സംരക്ഷിക്കാൻ കഴിഞ്ഞു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിന്റെ നേതൃത്വത്തിൽ അനീഷ് പാലവിള, വി. അനൂപ്, യദു കൃഷ്ണൻ, ദിലീപ് കുമാർ, അനൂപ് അടിയോടി എന്നിവർ ചേർന്നാണ് തീയണച്ചത്.


