പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ട്രെയിനിലെ ഫാൻ തകർന്നുവീണ് യാത്രക്കാരിക്ക് പരിക്ക്; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം

 


കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ തകർന്നുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ–മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ (12686) എസ്3 കോച്ചിലാണ് സംഭവം. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴായിരുന്നു അപകടം.

മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ തന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി റെയിൽവേ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും യാത്രക്കാർ പറയുന്നു.

യാത്ര തുടരുന്നതിനിടെ ഫാൻ ഇളകി താഴേക്ക് വീഴുകയായിരുന്നു. ഫാൻ വീണതിനെ തുടർന്ന് യുവതിക്ക് പരിക്കേറ്റു. തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതിക്ക് പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി.

ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് യുവതി യാത്ര തുടർന്നത്. സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ പരിശോധനയും സുരക്ഷാ നടപടികളും ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.